Latest NewsIndia

ശിവസേനയുമായി ഭിന്നത, ബിഎംസി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ശിവസേനയുടെ സീറ്റുകള്‍ ബിഎംസിയില്‍ കുറഞ്ഞ് വരുന്നു എന്നതും ആശങ്കപ്പെടുത്തുന്നതാണ്.

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ ആദ്യ വിള്ളല്‍. 2022-ലെ ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിലവില്‍ ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രവി രാജ പറഞ്ഞു.

ശിവസേനയുമായുള്ള ഭിന്നതയാണ് ഇത് സൂചിപ്പിക്കുന്നത്. നേരത്തെ ശിവസേന ബിജെപി സഖ്യത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാന തര്‍ക്കത്തില്‍ എന്‍ഡിഎ സഖ്യം വിട്ട ശിവസേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ കൂട്ടുപിടിച്ച്‌ സര്‍ക്കാരുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ശിവസേനയാണ് ബിഎംസിയെ നിയന്ത്രിക്കുന്നത്.

ബിജെപി നേരത്തെ തന്നെ ബിഎംസി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. 227 സീറ്റുകളുള്ള ബിഎംസിയില്‍ ശിവസേന 86 സീറ്റും ബിജെപി 82 സീറ്റും നേടിയിരുന്നു. പിന്നീട് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ ആറ് കോര്‍പ്പറേറ്റര്‍മാര്‍ ശിവസേനയുടെ ഭാഗമായിരുന്നു.

ഇതോടെ 92 സീറ്റുകളുമായി അവര്‍ മുന്നിലെത്തിയിരുന്നു. എന്‍സിപിക്ക് ബിഎംസിയില്‍ 30 സീറ്റും കോണ്‍ഗ്രസിന് ഒമ്പതും സീറ്റുകളാണ് ഉള്ളത്. അതേസമയം ശിവസേനയുടെ സീറ്റുകള്‍ ബിഎംസിയില്‍ കുറഞ്ഞ് വരുന്നു എന്നതും ആശങ്കപ്പെടുത്തുന്നതാണ്.

മുംബൈയുടെ ഭരണം ബിഎംസിയെ കേന്ദ്രീകരിച്ചാണ്. ബോളിവുഡിനെ അടക്കം നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ശിവസേന മഹാരാഷ്ട്രയില്‍ സ്വാധീന ശക്തിയായി നില്‍ക്കുന്നതും ഈ നേട്ടം കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button