Latest NewsNewsIndia

മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ 13 കാരനെ ജീവനോടെ കത്തിച്ച് കുളത്തില്‍ എറിഞ്ഞ് പിതാവും അമ്മാവനും

റായ്പൂര്‍: മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പിതാവും അമ്മാവനും ചേര്‍ന്ന് 13 കാരനെ ജീവനോടെ കത്തിച്ച് കുളത്തില്‍ എറിഞ്ഞതായി പരാതി. ട്രാക്ടര്‍ ഓടിക്കുന്നതിനിടെ രണ്ട് പ്രതികളില്‍ ഒരാളുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ 13 വയസുള്ള ആണ്‍കുട്ടിയുടെ മുകളിലൂടെ വാഹനം കയറ്റുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം 17കാരന്റെ പിതാവ് കുട്ടിയെ ഒളിപ്പിച്ചുവെക്കുകയും പിന്നാലെ 17കാരന്റെ പിതാവും അമ്മാവനും ചേര്‍ന്ന് 13കാരനെ ജീവനോടെ കത്തിക്കുകയായിരുന്നു. നവംബര്‍ 9 നായിരുന്നു സംഭവം നടന്നത്.

മൃതദേഹം കത്തിച്ചതിനു പിന്നാലെ ആരും കാണാതിരിക്കാന്‍ പ്രതികള്‍ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിവന്നതോടെയാണ് ജനങ്ങള്‍ വിവരം അറിഞ്ഞത്. കുട്ടിയുടെ കുടുംബം നവംബര്‍ 9 ന് പോലീസിനെ സമീപിച്ച് കാണാതായ പരാതി നല്‍കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കുളത്തില്‍ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ പോലീസ് പാടുപെടുകയായിരുന്നു. കാണാതായ 13 വയസുകാരന്റെ മൃതദേഹമാണെന്ന് പോലീസ് അറിഞ്ഞതിനെത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചു.

പോലീസ് കേസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് 17 കാരനായ കുട്ടി ട്രാക്ടര്‍ ഓടിക്കുന്നത് കണ്ടതായി മനസ്സിലായത്. ഇതേത്തുടര്‍ന്ന് പോലീസ് കൗമാരക്കാരന്റെ പിതാവിനെ ചോദ്യം ചെയ്യുകയും അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 302 (കൊലപാതകം), 201 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button