Latest NewsIndiaNews

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ആദരവ്​ അർപ്പിച്ച്​ കൊച്ചുമകൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ആദരവ്​ അർപ്പിച്ച്​ കൊച്ചുമകളും കോൺഗ്രസ്​ നേതാവുമായ പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നു.

യു.എസിൽ ഇപ്പോഴാണ്​ വൈസ്​ പ്രസിഡൻറായി കമല ഹാരിസ്​ എന്ന വനിതയെ തെരഞ്ഞെടുത്തത്​. എന്നാൽ ഇന്ത്യയി​ൽ 50 വർഷങ്ങൾക്ക്​ മുമ്പ്​ ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെ​രഞ്ഞെടുത്തുവെന്ന്​ പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.

‘കമല ഹാരിസിനെ ആദ്യ വനിത യു.എസ്​ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ, 50 വർഷം മുമ്പ്​ ഇന്ത്യ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തുവെന്ന്​ മനസിലാക്കണം. ലോകമെമ്പാടുമുള്ള സ്​ത്രീകൾക്ക്​ ഇന്ദിര ഗാന്ധിയുടെ ശക്തിയും ധൈര്യവും പ്രചോദനമാണ്​’ -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നവംബർ 19നാണ്​ ഇന്ദിരഗാന്ധിയുടെ ജന്മദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button