COVID 19KeralaLatest NewsIndiaNewsInternational

സ്‌കൂളുകള്‍ തുറക്കണോ? ; അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ

കൊവിഡ് 19 നെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നില്ല.

Read Also : ലഹരിമരുന്നുകേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് നടൻ സിദ്ദിഖ്

സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നത് ലോകത്തെ 57 കോടി കുട്ടികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യസത്തെയും ആരോഗ്യത്തെയും ഇത് ബാധിച്ചു. ലോകത്തെ മൂന്നിലൊന്ന് കുട്ടികള്‍ക്കും ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. 135 രാജ്യങ്ങളിലായി പോഷകാഹാര സംബന്ധമായ സേവനങ്ങള്‍ 40 ശതമാനത്തോളം കുറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഇത് നല്ല രീതിയില്‍ ബാധിച്ചു. 26 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാതെയായെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രോഗം പടരുന്നതിന്റെ പ്രധാന കാരണം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് യുനിസെഫ് നേരത്തെ സ്ഥാപിച്ചിരുന്നു. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സംഘടന ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ അടഞ്ഞു തന്നെ കിടക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളില്‍ വിടാന്‍ മടിക്കുന്നു.

കൊവിഡ് 19 ഏറ്റവും കൂടുതല്‍ ഭീഷണി മുഴക്കിയ യൂറോപ്പില്‍ രണ്ടാംഘട്ടമായി വീണ്ടും കേസുകള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ പലതും തുറന്നു പ്രവര്‍ത്തിച്ചു. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിലൂടെ കുട്ടികളെ കൊവിഡ് 19 നെക്കുറിച്ച് ബോധവത്കരിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം. എങ്ങനെ സുരക്ഷിതമായി കൊവിഡ് 19 നെ പ്രതിരോധിക്കാം എന്നതടക്കമുള്ള കാര്യങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമെന്നും അവര്‍ വാദിക്കുന്നുണ്ട്.

സ്‌കൂളുകള്‍ തുറക്കണമെന്നും അടഞ്ഞു കിടക്കണമെന്നും ലോകമെമ്പാടും വാദങ്ങള്‍ നടക്കുന്നുണ്ട്. ലോകത്ത് 87 കൊവിഡ് 19 കേസുകളെടുത്താല്‍ അതില്‍ ഒന്ന് ഒരു കുട്ടിയായിരിക്കുമെന്നാണ് യുനീസെഫിന്റെ കണക്ക്. ഇന്ത്യയില്‍ 20 ശതമാനവും കൊവിഡ് 19 ബാധിതരും ലോകത്ത് 11 ശതമാനവും 20 വയസില്‍ താഴെയുള്ളവരാണ്. അക്കാദമിക് വിദഗ്ധര്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് അനന്തമായി നീണ്ടു പോകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button