Latest NewsBollywoodNews

ഷാരൂഖ് ഖാന്റെ വീട്ടിൽ താമസിക്കാൻ ഇതാ ഒരു കിടിലൻ അവസരം!

ആരാധകർക്കായി വീട് തുറന്ന് കൊടുത്ത് ഷാരൂഖ് ഖാൻ!

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ഡൽഹിയിലെ വസതിയിൽ ഒരു ദിവസം താമസിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ പോകില്ലേ? അത്തരമൊരു അവസരം ഒരുക്കിയിരിക്കുകയാണ് ഷാരൂഖ് ഖാ​ന്റെ ഭാര്യയും ഇൻറീരിയർ ഡിസൈനറുമായ ഗൗരി ഖാൻ. പക്ഷേ, ചില നിബന്ധനകളൊക്കെയുണ്ട്.

അമേരിക്ക ആസ്​ഥാനമായുള്ള ട്രാവൽ റെൻറൽ കമ്പനിയായ എയർബിഎൻബിയുമായി സഹകരിച്ചാണ്​ ഗൗരി തങ്ങളുടെ വീട്ടിനുള്ളിൽ താമസിക്കാൻ ആരാധകർക്ക് അവസരമുണ്ടാക്കിയിരിക്കുന്നത്. ഗൗരി തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

‘ഓപൺ ആർമ്​സ്​ വെൽകം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് നവംബർ 30നകം എയർബിഎൻബിക്ക്​ അയക്കണം. ഗൗരി ഖാൻ അടക്കമുള്ള കമ്മിറ്റിയാണ്​ വിജയിയെ തെരഞ്ഞെടുക്കുക. ഡിസംബർ 15ന്​ ഭാഗ്യജോടികളെ പ്രഖ്യാപിക്കും. 2021 ഫെബ്രുവരി 13നാണ്​​ വീട്ടിൽ താമസിക്കാനാവുക.

ഷാരൂഖ്​ ഖാനും കുടുംബവും മുംബൈയിലേക്ക്​ താമസം മാറുന്നതിനു മുൻപ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ഒരുപാട് സുന്ദരമായ ഓർമകൾ നിറഞ്ഞ വീടാണിത്. യാ​ത്രക്കായി ആഡംബര കാർ, ഷാരൂഖിന്റെ സിനിമകൾ, ഖാൻ കുടുംബത്തി​ന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുന്ന രാത്രിഭക്ഷണം തുടങ്ങിയവ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ ദമ്പതികൾക്ക് ലഭിക്കും. എയർബിഎൻബി സംഘടിപ്പിക്കുന്ന ‘ഹോം വിത്ത്​ ഓപ്പൺ ആർമ്​സ്’​ എന്ന കാമ്പയിനിന്റെ ഭാഗമായാണ്​ ഈ ഓഫർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button