KeralaLatest NewsNews

ബിജെപി നേതൃയോഗത്തില്‍ പ​ങ്കെടുക്കില്ല; നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രൻ

ഗ്രൂ​പ്പ് പോ​രു​ക​ളി​ലൂ​ടെ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ ബി.​ജെ.​പി ദേ​ശീ​യ നേതൃ​ത്വ​വും ആ​ര്‍എ​സ്​എ​സും ന​ല്‍​കു​ന്ന​ത്.

കൊച്ചി: ഇന്ന്​ കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃ​ത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ്​ അവര്‍ വിട്ടുനില്‍ക്കുന്നത്​. അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന്​ ബിജെപി നേതാവ്​ സി.പി രാധകൃഷ്​ണന്‍ പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ പ​ങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രശ്​നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവാണ്​ സി.പി രാധകൃഷ്​ണന്‍.

Read Also: ചരിത്രംകുറിച്ച് കോൺഗ്രസ്.. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ

എന്നാൽ ഗ്രൂ​പ്പ് പോ​രു​ക​ളി​ലൂ​ടെ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ ബി.​ജെ.​പി ദേ​ശീ​യ നേതൃ​ത്വ​വും ആ​ര്‍എ​സ്​എ​സും ന​ല്‍​കു​ന്ന​ത്. അ​തി​ന​നു​സ​രി​ച്ചു​ള്ള മു​ന്ന​റി​യി​പ്പാ​കും യോ​ഗ​ത്തി​ലും നേ​തൃ​ത്വം ന​ല്‍​കു​ക. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​ണ് ബിജെപി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ചേ​രു​ന്ന​ത്. അ​തി​നൊ​പ്പം പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ പ​രി​ഹാ​രം കാ​ണു​ക കൂ​ടി ല​ക്ഷ്യ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button