Latest NewsNewsIndia

ആഗോള തൊഴിൽ ഭൂപടത്തിൽ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ ; ഗ്ലോബൽ എംപ്ലോയ്ബിലിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ സർവ്വേ പുറത്ത്

ന്യൂഡൽഹി: ഗ്ലോബൽ എംപ്ലോയ്ബിലിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ സർവ്വേയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ. സർവേയിൽ ഇന്ത്യ 15 -ാം സ്ഥാനത്താണ്. 2010 ലെ സർവ്വേയിൽ ഇന്ത്യ 23 -ാം സ്ഥാനത്തായിരുന്നു. ടൈംസ് ഹയർ എഡ്യുക്കേഷനും ഫ്രഞ്ച് കൺസൾട്ടൻസി ഗ്രൂപ്പായ എമർജിഗും ചേർന്നാണ് സർവ്വെ നടത്തിയത്.

Read Also : “എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ എത്തിക്കും ” ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്

ജർമ്മനി, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളും സർവ്വേയിൽ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം പട്ടികയിൽ യുകെ രണ്ട് സ്ഥാനം പിന്നിലായി. യുഎസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നതെങ്കിലും യുഎസിന്റെ സ്‌കോർ 2010 നെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.

ലോകത്തിലെ 250 മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സർവ്വകലാശാലകളുടെ കൂടി പ്രവർത്തന മികവിലാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ ആറ് സർവ്വകലാശാലകളാണ് മികച്ച സർവ്വകലാശാലകളിൽ ഇടം നേടിയിരിക്കുന്നത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 27 -ാം സ്ഥാനത്താണുള്ളത്.

shortlink

Post Your Comments


Back to top button