Latest NewsNewsMovie Gossips

നടിക്കെതിരെ മോശം പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയില്ല

കൊച്ചി: അമ്മയുടെ പുതിയ സിനിമയില്‍ ആക്രമിക്കപ്പെട്ട നടി ഉണ്ടാകില്ലെന്നു വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിന് എതിരെ നടപടി ആവശ്യമില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം അറിയിക്കുകയുണ്ടായി. ഈ ആവശ്യമുന്നയിച്ച്‌ രേവതിയും പത്മപ്രിയയും നല്‍കിയ കത്ത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തിരുമാനിക്കുകയുണ്ടായി.

ഇടവേള ബാബുവിന്‍റെ പരാമർശത്തനെതിരെ പ്രതിഷേധിച്ചുകൊണ്ട് നൽകിയ പാര്‍വ്വതി തിരുവോത്തിന്‍റെ യോഗം രാജി സ്വീകരിക്കുകയുണ്ടായി. വിവാദ വിഷയങ്ങളോട് നേരിട്ട് പ്രതികരിക്കാതെ പത്രക്കുറിപ്പ് നല്‍കിയ ശേഷം മോഹന്‍ലാലും മറ്റ് താരങ്ങളും യോഗസ്ഥലത്തു നിന്നും മടങ്ങുകയാണ് ചെയ്തത്.

ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മയുടെ പുതിയ സിനിമയിൽ ആക്രമിക്കപ്പെട്ട നടി ഉണ്ടാവില്ലെന്ന് ഇടവേള ബാബു പ്രതികരിക്കുകയുണ്ടായത്. ഇതിനെതിരെ സിനിമാരംഗത്തുനിന്നും പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button