KeralaLatest NewsNews

പി.ജെ ജോസഫിന്റെ മകന്​ അന്ത്യാഞ്​ജലിയർപ്പിച്ച്​ ജോസ്

തൊടുപുഴ: കേരള കോൺഗ്രസ്​ (എം) നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫി​െൻറ മകൻ ജോമോ​െൻറ നിര്യാണത്തിൽ ജോസ്​.കെ.മാണി അനുശോചിച്ചു. തൊടുപുഴയിലെ ജോസഫി​െൻറ വസതിയിലെത്തിയാണ്​ ​ജോസ്​ അനുശോചിച്ചത്​. ജോമോ​െൻറ ആത്മാവി​െൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും ജോസ്​ പറഞ്ഞു.

വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ പി.ജെ.ജോസഫി​െൻറ ഇളയമകൻ ജോമോൻ ​അന്തരിച്ചത്​. ​ഹൃദയാഘാതത്തെത്തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. ഭിന്നശേഷിക്കാരനായ ജോമോൻ ഹൃദയ സംബന്ധമായ അസുഖത്തിന്​ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്.

 

Related Articles

Post Your Comments


Back to top button