Latest NewsNewsIndia

2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയില്‍ ഇപ്പോഴേ പടനീക്കം, നാലുമാസം നീളുന്ന ഭാരത പര്യടനം; ലക്ഷ്യം ബംഗാള്‍, കേരളം, തമിഴ്‌നാട്, അസം എന്നിവ

ന്യൂഡല്‍ഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയില്‍ ഇപ്പഴേ പടനീക്കം. നാലുമാസം നീളുന്ന ഭാരത പര്യടനത്തിന് തുടക്കം കുറിക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. നാലുമാസം നീളുന്ന ഭാരത പര്യടനമാണ് ലക്ഷ്യം. 120 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്തരാഖണ്ഡില്‍ നിന്നുമാണ് പര്യടനം ആരംഭിക്കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ഡിസംബര്‍ 5ന് യാത്ര ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. ബൂത്ത്, മണ്ഡലം നേതാക്കന്മാര്‍ മുതല്‍ എംഎല്‍എ, എംപി തുടങ്ങി മുതിര്‍ന്ന നേതാക്കന്മാരുമായും ഓണ്‍ലൈന്‍ വഴി യോഗം ചേരും. ബൂത്തുകള്‍ നേരിട്ട് സന്ദര്‍ശിച്ച് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായും സംവദിക്കും.

Read Also : “തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് മോദി മാജിക്” : സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബംഗാള്‍, കേരള, തമിഴ്നാട്, അസം എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. വലിയ സംസ്ഥാനങ്ങളില്‍ മൂന്നു ദിവസവും ചെറിയ സംസ്ഥാനങ്ങളില്‍ രണ്ടു ദിവസവുമായിരിക്കും ചെലവഴിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയത് അദ്ദേഹം വിലയിരുത്തും. ബിജെപിയുടെ സഖ്യ കക്ഷികളുമായും യോഗം ചേരും. ബിജെപിക്ക് പ്രാതിനിധ്യമില്ലാത്ത സ്ഥലങ്ങളില്‍ സ്വാധീനം ഉറപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button