Latest NewsNewsInternational

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണം ; നിരവധി മരണം

ഇറാഖിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണം. ഭീകരർ നടത്തിയ വെടിവെയ്പ്പിലും ബോംബ് ആക്രമണത്തിലും ആറ് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. ബാഗ്ദാദിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

Read Also : തദ്ദേശ തിരഞ്ഞെടുപ്പ് : കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു

പട്രോളിംഗിനായി പോകുകയായിരുന്ന പോലീസ്-അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിന് നേരെയാണ് ആക്രണം ഉണ്ടായത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. ഇവർക്ക് നേരെയും ഭീകരർ വെടിയുതിർത്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button