KeralaLatest NewsNews

പൊലീസ് നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം : നിയമഭേദഗതിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പിലാക്കിയ പൊലീസ് നിയമ ഭേദഗതിയില്‍ വ്യാപകമായി എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന എങ്ങും പരാമര്‍ശിച്ചിട്ടില്ല. ഇതോടെ വ്യാജപ്രചാരണം ഏത് വിനിമയത്തിലായാലും കുറ്റമാകും. അപമാനം, അപകീര്‍ത്തി, ഭീഷണി, അധിക്ഷേപം എന്നിവ ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസാകും എന്നതാണ് ഭേദഗതി.

READ ALSO : പൊലീസ് നിയമഭേദഗതി വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടുന്നു : ഓര്‍ഡിനന്‍സ് പിന്‍വലിയ്ക്കില്ല

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനാണ് പോലീസ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പൊലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതോടെ മൂന്നു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി ഇത് മാറി. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് പുതിയ ഭേദഗഗതിയെന്നാണ് പ്രതിപക്ഷം ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button