KeralaLatest NewsNews

പൗര സ്വാതന്ത്യത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ; ആഘോഷമാക്കി ട്രോളന്മാർ

പറഞ്ഞവാക്കിന് വില കല്പിക്കുന്ന സഖാക്കൾ ഇന്ന് കുറവാണ് എന്നത് അപ്പോൾ സത്യമാണ് അല്ലെ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൗര സ്വാതന്ത്യത്തെക്കുറിച്ചു 2014 ൽ പങ്കുവച്ച പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു. സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തിയാണ് മോദി സർക്കാർ അധികാരത്തിൽ എത്തിയതെന്നും എന്നാൽ സമൂഹ മാധ്യമത്തിന് മുക്കുകയറിടുകയാണ് ചെയ്യുന്നതെന്നും വിമർശിച്ചുകൊണ്ട് സ്വാഭിപ്രായം പ്രകടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഭരണഘടന നൽകുന്നുണ്ടെന്നു പോസ്റ്റിൽ പിണറായി വിജയൻ പറയുന്നു. എന്നാൽ ഈ പോസ്റ്റ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.

സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് പോലീസ് ആക്‌ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതാണ് വിമർശനത്തിന് കാരണം

പറഞ്ഞവാക്കിന് വില കല്പിക്കുന്ന സഖാക്കൾ ഇന്ന് കുറവാണ് എന്നത് അപ്പോൾ സത്യമാണ് അല്ലെ, 100 ദിന പരുപാടികളിൽ ഒന്നാണ് ഈ പുതിയ നിയമം ട്ടോ, ഇങ്ങനൊരു മുഖ്യമന്ത്രിയെ കിട്ടാൻ ഞങ്ങൾ ചെയ്ത മുന്ജന്മ പുണ്യം എന്താണാവോ അങ്ങയെ പോലെ ചങ്കുറ്റവും നിലപാടും ഉള്ള ഒരു മനുഷ്യൻ മലയാളത്തിന്റെ ഞങ്ങടെ കേരളക്കാരുടെ അല്ല ഇന്ത്യ ക്കാരുടെ തന്നെ മുത്താണ് അങ്ങ്… ഇനിയും അങ്ങ് തുടർന്നാൽ ഞങ്ങൾക്ക് അഹങ്കാരമാകും… എന്നൊക്കെയുള്ള പരിഹാസ കമന്റുകൾ നിറയുകയാണ് പോസ്റ്റിന് താഴെ.

read also:പെൺകുട്ടികളെയും സ്ത്രീകളെ അനാവശ്യമായി ഫോൺചെയ്ത് ശല്യം; നിങ്ങളുദ്ദേശിക്കുന്ന അൽഫോൺസ് പുത്രൻ താനല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ

പോസ്റ്റ് പൂർണ്ണ രൂപം

“PROTECT FREEDOM OF SPEECH & EXPRESSION”
“ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല.”
പൌരന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് . സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്.
ഭരണം കയ്യാളിക്കഴിയുമ്പോൾ ഇത്തരക്കാർ അതേ മാദ്ധ്യമത്തിന് മുക്കുകയറിടുന്നത് ഇതാദ്യമല്ല. ഭരണഘടനയുടെ 19A അനുഛേദം സ്വാഭിപ്രായം പ്രകടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും നൽകുന്നുണ്ട്.
ഈ ഭരണഘടനയെ സാക്ഷിയാക്കി ഭരണത്തിലേറുന്നവർക്ക് ഭരണഘടനാ ദത്തമായ പൗരസ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള ചുമതലയുമുണ്ട്. അതല്ല ഇന്ന് നടക്കുന്നത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗര സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവ മാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്. #protectinternetfreedom

https://www.facebook.com/PinarayiVijayan/posts/674604022631431/

shortlink

Related Articles

Post Your Comments

Related Articles


Back to top button