KeralaLatest NewsNews

നിസാമുദ്ദീന്‍-എറണാകുളം സ്‌പെഷ്യല്‍ തീവണ്ടിയുടെ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു

നവംബര്‍ 30 മുതലായിരിക്കും മാറ്റം.

എറണാകുളം: ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍ (02618) തീവണ്ടിയുടെ സ്റ്റോപ്പുകളിൽ മാറ്റം. കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോള്‍ നിലവിലുള്ള 47 സ്റ്റേഷനുകളിലും തീവണ്ടി നിര്‍ത്തും. എന്നാല്‍ നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോൾ കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ 8 സ്റ്റോപ്പുകൾ ഉണ്ടാകില്ല. നവംബര്‍ 30 മുതലായിരിക്കും മാറ്റം.

read also:കോവാക്‌സിന്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പ്രതികൂല ഫലമുണ്ടായതായി സ്ഥിരീകരിച്ച്‌ ഭാരത് ബയോടെക്‌

രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുവരെ പ്രധാന സ്റ്റേഷനുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

shortlink

Post Your Comments


Back to top button