Latest NewsIndia

അഞ്ചു വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി അച്ഛന്‍, ഞെട്ടിപ്പിക്കുന്ന സംഭവം

അഹമ്മദാബാദ്: തന്റെ അഞ്ച് വയസുകാരി മകളെ ക്രൂര പീഡനത്തിനിരയാക്കിയ 19 വയസുകാരനെ ജനനേന്ദ്രിയം തകര്‍ത്ത് കൊലപ്പെടുത്തി അച്ഛന്‍. ഗുജറാത്തിലെ ഭറൂച്ചിലാണ് സംഭവം നടന്നത്. തന്റെ പിഞ്ചുകുഞ്ഞിനെ യുവാവ് പീഡിപ്പിച്ചെന്ന് മനസിലാക്കിയ അച്ഛന്‍ കോപം സഹിക്കാനാകാതെ ഇയാളെ തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. തന്റെ മകളെ 19കാരന്‍ ഉപദ്രവിച്ചതറിഞ്ഞ് പിതാവ് നിയന്ത്രണം വിട്ട് യുവാവിനെ മര്‍ദ്ദിക്കുകയിരുന്നു.

ആദ്യം വടി ഉപയോഗിച്ച്‌ യുവാവിനെ മര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍, ഇയാളുടെ സ്വകാര്യഭാഗത്ത് തുടര്‍ച്ചയായി തൊഴിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ബോധം നഷ്ടപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ ഇയാള്‍ മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തന്റെ വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ ലാല അടുത്തുള്ള ശൗചാലയത്തില്‍ കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇവിടെ നിന്നും ഇറങ്ങി വരുന്നത് കണ്ട ലാലുവിന്റെ അമ്മ ഇതേക്കുറിച്ച്‌ തിരക്കുകയും പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നതായി കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ തന്റെ മകനെയും പെണ്‍കുട്ടിയെയും കൂട്ടി കുട്ടിയുടെ അച്ന്റെ അടുത്തേക്കെത്തുകയും ഉണ്ടായ സംഭവങ്ങളെ കുറിച്ച്‌ വിശദീകരിക്കുകയും ചെയ്തു. തുടർന്നായിരുന്നു കുട്ടിയുടെ അച്ഛൻ യുവാവിനെ മർദ്ദിച്ചതും ഇയാൾ മരിച്ചതും.

read also: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി സേവാ ഭാരതി

സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനുമായി രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിബറൂച്ച്‌ ഡെപ്യൂട്ട് സൂപ്രണ്ടന്റ് ചിരാഗ് ദേശായി അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button