KeralaLatest NewsIndia

ഇഡി കണ്ടുകെട്ടുന്നത് ബിനീഷ് അനധികൃതമായി സമ്പാദിച്ച സ്വത്തുവകകൾ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീടും നഷ്ടമാകും, ഇഡിയെ കുടുക്കാൻ നോക്കിയ ബിനീഷിന്റെ ഭാര്യയും കുടുങ്ങും, സ്വത്തുക്കളും നഷ്ടമാകും

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം. മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കി. സ്വാഭാവിക നടപടിക്രമം അനുസരിച്ച്‌ അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇ.ഡി പൂര്‍ത്തീകരിക്കും.

ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന വീടാണ് ഇത്. റെയ്ഡിന് തൊട്ടുമുമ്പ് കോടിയേരി എകെജി സെന്ററിന് മുന്നിലെ സിപിഎം ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയിരുന്നു. ഇഡി റെയ്ഡിനിടെ നാടകീയമായ സംഭവങ്ങള്‍ ഏറെയുണ്ടായ വീടാണ് കണ്ടു കെട്ടുന്നത്.

വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്രെഡിഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഇഡി കൊണ്ടിട്ടതാണെന്ന വാദവുമായി ബനീഷിന്റെ ഭാര്യ പ്രതിരോധം തീര്‍ത്തു. എന്നാല്‍ ഈ കാര്‍ഡുകള്‍ തിരുവനന്തപുരത്ത് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ ലഹരി കടത്തിലെ പണം തിരുവനന്തപുരത്തും എത്തിയെന്നും കണ്ടെത്തി.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിമയപ്രകാരമാണ് ഇ.ഡിയുടെ നടപടി. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും തേടുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്.ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നു സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന്റെ മൊഴി പരിശോധിക്കുകയാണെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇ.ഡി. സോണല്‍ ഓഫീസില്‍ പത്തുമണിക്കൂര്‍ ചോദ്യംചെയ്തശേഷമാണ് അബ്ദുല്‍ ലത്തീഫിനെ വിട്ടയച്ചത്.

read also: ബിനീഷിന്റെ വീട് കണ്ടുകെട്ടാൻ ഇഡി; ബിനീഷിന്റെ ഭാര്യയുടെ സ്വത്തും കണ്ടുകെട്ടും

ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെയും അബ്ദുല്‍ ലത്തീഫിന്റെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി.യില്‍നിന്നുള്ള വിവരം. മൊഴികള്‍ പരിശോധിച്ചശേഷം ബിനീഷിനെയും അബ്ദുല്‍ ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. ലഹരിക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍, ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച എസ്. അരുണ്‍ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. നവംബര്‍ നാലിന് അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button