KeralaLatest NewsNews

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയം : ബിജെപി

തിരുവനന്തപുരം: കേരള പോലീസ് ആക്ട് ഭേദഗതിയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിണറായിക്ക് മുട്ടുമടക്കേണ്ടി വന്നതെന്ന് ബിജെപി. ഇടതുസര്‍ക്കാരിന്റെ ഏകാധിപത്യത്തിനേറ്റ തിരിച്ചടിയാണിതെന്നും ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബി.ജെപിയും ജനാധിപത്യ വിശ്വാസികളും നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Read Also : കോവിഡിനെതിരെ ശക്തമായ പ്രതിരോധവുമായി രാജ്യം ; കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ്

ഇടതുസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടാന്‍ ബിജെപിക്ക് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 11 ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അതിന് ശേഷം 118 എ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതായി പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ നിയമം നടപ്പാക്കില്ല, നിയമസഭയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കും വരെ ബിജെപി പോരാട്ടം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കെ.സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button