Latest NewsNews

ആന്തൂരിൽ സി പി എം ധിക്കാരം, ഭീഷണിയും അക്രമവും കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്നു: സതീശൻ പാച്ചേനി

ആന്തൂരില്‍ എതിരില്ലാത്ത സിപിഎം ഭീതിയോ?

സിപിഎം വിവിധ വാർഡുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വളരെയേറെ ആഘോഷത്തോടെയാണ് സിപിഎം സൈബർ ടീമും മാധ്യമങ്ങളും പങ്കുവെച്ചത്. കണ്ണൂർ ജില്ലയിൽ ആന്തൂർ നഗരസഭയിൽ ഉൾപ്പെടെ 16 വാർഡുകളിൽ സിപിഎമ്മും ഒരിടത്തു സിപിഐയും എതിരില്ലാതെയാണു വിജയിച്ചത്. എന്നാൽ, ഭീഷണിപ്പെടുത്തി നേടുന്ന വിജയമാണിതെന്ന് പരക്കേ ആരോപണം ഉണ്ട്.

ഭീഷണിയും അക്രമവും കൊണ്ട് എതിരാളികളെ ഭയപ്പെടുത്തി മത്സരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മനോരമ ഓൺലൈനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു. പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കുക എന്നതാണ് സി പി എം ചെയ്തു വരുന്ന രീതി.

ആന്തൂരിൽ എതിരില്ലാത്ത 14 വാർഡുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ അത് 6 ആയി ചുരുങ്ങിയിട്ടുണ്ട്. നിരവധിയാളുകൾ ഇത്തവണ ധൈര്യം സംഭരിച്ച് മത്സരരംഗത്തുണ്ട്. എല്ലാവർക്കും സംരക്ഷണം ലഭിക്കില്ലല്ലോ? നേരിട്ട് രംഗത്ത് വരാൻ നിരവധിയാളുകൾക്ക് ഇപ്പോഴും ഭയമാണെന്ന് സതീശൻ പാച്ചേനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button