COVID 19Latest NewsNewsIndia

100 ദ​ശ​ല​ക്ഷം കോവിഡ് വാക്സിൻ ഡോ​സ് ജ​നു​വ​രി​യി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: കു​റ​ഞ്ഞ​ത് 100 ദ​ശ​ല​ക്ഷം കോ​വി​ഡ് വാ​ക്‌​സി​ന്‍ ഡോ​സ് ജ​നു​വ​രി​യി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദാ​ര്‍ പൂ​ന​വാ​ല. 40 ദ​ശ​ല​ക്ഷം ഡോ​സ് ഇ​തി​ന​കം നി​ര്‍​മി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു ഡോ​സി​ന് 250 രൂ​പ​യോ അ​തി​ല്‍ കു​റ​ഞ്ഞ തു​ക​യ്ക്കോ 90 ശ​ത​മാ​നം ഡോ​സും കേ​ന്ദ്രം വാ​ങ്ങും. ബാ​ക്കി​വ​രു​ന്ന​വ വി​പ​ണി​യി​ല്‍ 500 രൂ​പ​യ്ക്കോ 600 രൂ​പ​യ്ക്കോ വി​ല്‍​ക്കും-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read Also : പോലീസ് നിയമഭേദഗതി : കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയില്‍ പോയാല്‍ പണിയാകുമെന്ന് നിയമവിദഗ്ധർ

വാ​ക്‌​സി​ന്‍ ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​കാ​ന്‍ ര​ണ്ട്-​മൂ​ന്ന് മാ​സ​മെ​ടു​ക്കും. ജ​നു​വ​രി​യി​ല്‍‌ 100 ദ​ശ​ല​ക്ഷം ഡോ​സ് കു​റ​ഞ്ഞ​ത് ല​ഭി​ക്കും. ജൂ​ലൈ​യി​ല്‍ 300 മു​ത​ല്‍ 400 ദ​ശ​ല​ക്ഷം വ​രെ ഡോ​സാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു ഡോ​സി​ന് പ​ര​മാ​വ​ധി വി​ല്‍​പ്പ​ന വി​ല 1,000 രൂ​പ​യാ​യി​രി​ക്കും. സ്വ​കാ​ര്യ​മാ​ര്‍​ക്ക​റ്റി​ല്‍ 500 അ​ല്ലെ​ങ്കി​ല്‍ 600 രൂ​പ​യ്ക്കാ​യി​രി​ക്കും കമ്പനി ന​ല്‍​കു​ക.

സ​ര്‍​ക്കാ​രി​ന് ഒ​രു ഡോ​സി​ന് 250 രൂ​പ​യോ അ​തി​ല്‍ കു​റ​വി​ലോ ആ​യി​രി​ക്കും ന​ല്‍​കു​ക. മാ​ര്‍​ച്ച്‌ വ​രെ വി​പ​ണി​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് ല​ഭ്യ​മാ​കി​ല്ല. അ​തു​വ​രെ സ​ര്‍​ക്കാ​ര്‍ ആ​യി​രി​ക്കും വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ക-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button