Latest NewsIndiaNewsBusiness

ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം!

സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടിവരിക

ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച് അറിയിച്ച് നൽകിയിട്ടുണ്ട്. രാജ്യത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ആദായ നികുതി നിയമത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയത്.

രണ്ട് ലക്ഷമോ അതിലധികമോ തുക സ്വീകരിക്കേണ്ടതായുണ്ടെങ്കിൽ അത് ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, എന്നിവ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാൻസ്ഫർ ആയി കണക്കാക്കുക.

2 ലക്ഷമോ അതിലധികമോ തുകയാണ് സ്വീകരിക്കുന്നതെങ്കിൽ അതേ തുക തന്നെ പിഴയായും നൽകേണ്ടതായി വരും. സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടിവരിക. അതേസമയം, ഇടപാടിനു മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാൽ പിഴ നൽകേണ്ടതില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button