MollywoodLatest NewsNewsEntertainment

ക്യാഷ് നോക്കിയില്ല, പുതിയത് തന്നെയിങ്ങ് മേടിച്ചു; വൈറലായി മീനാക്ഷിയുടെ ചിത്രം

അച്ഛന്‍ വാങ്ങി കൊടുത്തതിന് ആരെങ്കിലും ക്യാഷ് നോക്കുമോ ?

മലയാളത്തിന്റെ പ്രിയ താരമാണ് മീനാക്ഷി. മോഹൻലാൽ ചിത്രം ഒപ്പം, ജയസൂര്യ പൃഥിരാജ് ചിത്രം അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മീനാക്ഷി മിനി സ്‌ക്രീൻ അവതാരകയായും ശ്രദ്ധ നേടി. ഇപ്പോള്‍ പുത്തന്‍ ഫെറാറി കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് മീനാക്ഷി.

ക്യാഷ് നോക്കിയില്ല പുതിയത് തന്നെയിങ്ങ് മേടിച്ചു എന്ന ക്യാപ്‌ഷന്‍ നല്‍കിയാണ് മീനാക്ഷി സോഷ്യല്‍ മീഡിയ വഴി ചിത്രം പങ്കുവെച്ചത്.

അച്ഛന്‍ വാങ്ങി കൊടുത്തതിന് ആരെങ്കിലും ക്യാഷ് നോക്കുമോ ? അല്ലേ മീനാക്ഷി, എന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയത് മേടിച്ചെന്നല്ലേ പറഞ്ഞുള്ളൂ. ഞാനാണെന്ന് പറഞ്ഞില്ലല്ലോ.. ഇത് മോണ്‍സണ്‍ മാവുങ്കല്‍ അങ്കിളിന്റെയാ എന്ന മറുപടിയും മീനാക്ഷി നല്‍കി. ഏത് കാറാണെന്ന ചോദ്യത്തിന് ഫെറാറി എന്നും താരം മറുപടി നല്‍കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button