Latest NewsNewsEntertainment

വൻ ഹിറ്റായ വെള്ളിമൂങ്ങയിൽ അനുകരിച്ചത് നേതാവ് എം ബി രാജേഷിനെ; ടിനി ടോമിന്റെ വെളിപ്പെടുത്തൽ‌

മാതൃകയാക്കിയത് സിപിഐഎം നേതാവ് എം ബി രാജേഷിനെയെന്ന് വെളിപ്പെടുത്തി നടൻ ടിനി

കുറച്ചുവർഷങ്ങൾക്ക് മുൻപിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം വി പി ജോസ് എന്ന കഥാപാത്രത്തിനായി മാതൃകയാക്കിയത്   നേതാവ് എം ബി രാജേഷിനെയെന്ന് വെളിപ്പെടുത്തി നടൻ ടിനി ടോം രം​ഗത്ത്.

കോമഡിക്ക് പ്രാധാന്യം നൽകി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായ വെള്ളിമൂങ്ങയിൽ ബിജു മേനോനായിരുന്നു നായകൻ . ‘വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം ബി രാജേഷിനെയാണ് ഞാന്‍ അനുകരിച്ചതെന്ന്.

കൂടാതെ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപമാണ് സ്വഭാവമല്ല അനുകരിച്ചിരിക്കുന്നത്, ദേഷ്യം തോന്നരുതെന്ന്. സ്വഭാവമല്ലല്ലോ രൂപമല്ലേ അനുകരിച്ചത് കുഴപ്പമില്ലെന്ന് എം ബി രാജേഷ് മറുപടി പറഞ്ഞുവെന്നും ടിനി ടോം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button