Latest NewsNewsIndia

കസ്റ്റഡിയിലെ പീഡനം തടയാൻ പോലീസ് സ്‌റ്റേഷനിൽ സി സി ടി വി ; മാർഗ്ഗനിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ക​സ്റ്റ​ഡി പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഹ​ര്‍​ജി സു​പ്രീം കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​രേ​ഖ സു​പ്രീംകോ​ട​തി പു​റ​ത്തി​റ​ക്കും.

Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 25 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഓ​ഡി​യോ സം​വി​ധാ​ന​മു​ള്ള സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ 45 ദി​വ​സ​മെ​ങ്കി​ലും സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് രോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

ക​സ്റ്റ​ഡി പീ​ഡ​നം ത​ട​യു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നു 2018ല്‍ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം ഏ​തൊ​ക്കെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​വി​ടെ​യൊ​ക്കെ എ​ത്ര​മാ​ത്രം സി​സി​ടി​വി​ക​ള്‍ വ​ച്ചു എ​ന്ന് അ​റി​യി​ക്കാ​ന്‍ കോ​ട​തി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും നി​ര്‍​ദേ​ശി​ച്ചു. ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ കോ​ട​തി ആ​ലോ​ചി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button