KeralaLatest NewsNews

നിങ്ങള്‍ക്കെന്താ ശിവശങ്കറിനെ പേടിയാണോ?; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

കോടതി രേഖയില്‍ ‘മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍’ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ശിവശങ്കറിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരുന്നില്ല.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. എന്നാൽ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ ചീഫ് സെക്രെട്ടറി എം ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അഡീഷണല്‍ സി.ജെ.എം കോടതിയാണ് ഉത്തരവിട്ടത്. പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നെന്നാണ് കോടതി കസ്റ്റംസിനോട് ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയണമെന്നും കോടതി പറഞ്ഞു.

Read Also: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

എന്നാൽ കേസില്‍ എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന കസ്റ്റംസിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഒന്‍പത് തവണ ചോദ്യം ചെയ്തതായി ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ ഒന്‍പത് തവണ ചോദ്യം ചെയ്തിട്ടും കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് ശിവശങ്കറിന്റെ പദവികളെക്കുറിച്ച് കോടതി ചോദിച്ചത്. കോടതി രേഖയില്‍ ‘മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍’ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ശിവശങ്കറിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരുന്നില്ല. കസ്റ്റംസിനെന്താ ശിവശങ്കറെ പേടിയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. ശിവശങ്കറിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് കോടതിയോട് പറഞ്ഞത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും കള്ളക്കടത്തിന് അദ്ദേഹം എല്ലാ ഒത്താശയും ചെയ്തിരുന്നുവെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button