Latest NewsNewsIndia

“ചങ്കൂറ്റമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്ക്” ; വെല്ലുവിളിച്ച് മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ നേതാക്കളും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്.തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് തങ്ങളുടെ പാളയത്തിലാക്കാന്‍ നോക്കുകയാണ് ബി.ജെ.പിയെന്നാരോപണവുമായ മുഖ്യമന്ത്രി മമത ബാനര്‍ജിയെത്തിയതോടെ പോര് കൂടുതല്‍ മുറുകിയിരിക്കുകയാണ്.

Read Also : ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി ഫീസ് നൽകണോ ? ; വിശദീകരണവുമായി ഗൂഗിൾ

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മമതയുടെ ആരോപണം. തന്നെ ജയിലില്‍ അടച്ചാലും തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തൃണമൂലിന് തന്നെയായിരിക്കുമെന്നും മമത പറഞ്ഞു.

‘ഒരു കാര്യം ഞാന്‍ വ്യക്തമായി പറയുകയാണ്. ബി.ജെ.പിയേയോ അവരുടെ ഏജന്‍സികളെയോ എനിക്ക് ഭയമില്ല. ചങ്കൂറ്റമുണ്ടെങ്കില്‍ എന്നെ ഒന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്ക്. ജയിലില്‍ കിടന്നും ഞാന്‍ തെരഞ്ഞെടുപ്പ് നേരിടും. തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യും’, മമത പ്രതികരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button