Latest NewsNewsIndia

ഒരു വിദേശരാജ്യവും ഒരു വർഷകാലയളവിനുള്ളിൽ സന്ദർശിക്കാത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

ന്യൂഡൽഹി : നിരന്തരമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് എതിരെ
വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഒരു വർഷക്കാലയളവിനുള്ളിൽ ഒരു വിദേശയാത്ര പോലും നടത്താത്ത ആദ്യ പ്രധാനമന്ത്രി ആയിരിക്കുകയാണ് നരേന്ദ്രമോദി. കഴിഞ്ഞ നവംബറിന് ശേഷം പ്രധാനമന്ത്രി ഒരു വിദേശ യാത്ര പോലും നടത്തിയിട്ടില്ല.

കോവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷത്തെ വിദേശ പര്യടനം മാറ്റി വച്ചത്.  ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് അടുത്ത മാർച്ചോട് കൂടി നടക്കുന്ന അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേയ്ക്കുള്ള സന്ദർശനമാകും പ്രധാനമന്ത്രിയുടെ അടുത്ത വിദേശയാത്ര. എയർ ഇന്ത്യ വൺ എന്ന പേരിൽ തയാറായ പുതിയ വിമാനത്തിലായിരിക്കും പ്രധാനമന്ത്രിയുടെ ഇനിമുതലുള്ള വിദേശയാത്രകൾ.

Read Also : ചാറ്റിംഗ് ഒഴിവാക്കാൻ വീട്ടുകാർ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു; പെണ്‍കുട്ടി ജീവനൊടുക്കി

പ്രധാനമന്ത്രി ആയതിന് ശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ ശ്രദ്ധയാണ് നരേന്ദ്രമോദി നടത്തിയിരിക്കുന്നത്. 2014 ൽ അധികാരം ഏറ്റത് മുതൽ ഇതിന്റെ ഭാഗമായി നിരന്തര വിദേശയാത്രകൾ മോദി നടത്തിയിരുന്നു. 2014 ജൂൺ 15 നും 2019 നവംബറിനും ഇടയിൽ 96 രാജ്യങ്ങളിൽ ഔദ്യോഗിക കണക്ക് അനുസരിച്ച പ്രധാനമന്ത്രി സന്ദർശനം നടത്തിയിട്ടുണ്ട്. 2014 ൽ 8 രാജ്യങ്ങൾ സന്ദർശിച്ച മോദി 2015 ൽ 23 ഉം 2016 ൽ 17 , 2017 ൽ 14 , 2018 ൽ 20 2019 ൽ 14 ഉം രാജ്യങ്ങളിൽ നയതന്ത്ര ദൗത്യം നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button