Latest NewsNewsGulfQatar

മാലിന്യ നിര്‍മ്മാര്‍ജ്ജനം പുതിയ രൂപത്തിലാക്കാൻ ഒരുങ്ങി ഖത്തർ

പരിസ്ഥിതി വൃത്തിയാക്കലിന്റെ നടപടി ക്രമമായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനുരുപയോഗ യോഗ്യവുമാക്കുന്നതിനായി പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി ബാങ്കുകള്‍, മറ്റ് പണമിടപാട് സ്ഥാപനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍, മാളുകള്‍ തുടങ്ങിയവയ്ക്ക് മന്ത്രാലയം രണ്ട് തരം വേയ്സ് ബോക്സുകള്‍ നല്‍കും.

അതതിടങ്ങളിലെ മാലിന്യങ്ങള്‍ രണ്ടായി തരം തിരിച്ച് തന്നെ ബോക്സില്‍ നിക്ഷേപിക്കണം. ഒരു ബോക്സില്‍ ഭക്ഷണ മാലിന്യങ്ങള്‍ മാത്രമാണ് നിക്ഷേപിക്കേണ്ടത്. രണ്ടാമത്തെ കണ്ടെയ്നറില്‍ പുനരുപയോഗ സാധ്യതയുള്ള മാലിന്യങ്ങളായ പേപ്പറുകള്‍, പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹ വസ്തുക്കള്‍ തുടങ്ങിയവയും. ഇത്തരം പുനരുപയോഗ മാലിന്യങ്ങള്‍ ശേഖരിക്കാനായി മന്ത്രാലയം പ്രത്യേക സംഘത്തെയും വാഹനങ്ങളും നിയോഗിക്കുകയും റീസൈക്ലിങ് യൂണിറ്റുകളിലേക്ക് എത്തിക്കുകയും ചെയ്യും. ഭക്ഷണ മാലിന്യങ്ങള്‍ മാത്രമായി മറ്റൊരു സംഘവും ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button