KeralaLatest News

‘കേരളത്തിലെ ക്രൈസ്തവ സമൂഹം വൻതോതിൽ സംഘികളോട് ചായുകയാണ് , മതേതരത്വം രക്ഷിക്കാൻ ഒറ്റവഴി ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്നത്’: മുതിർന്ന മാധ്യമപ്രവർത്തകൻ ഒ അബ്ദുള്ള

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം സംഘപരിവാറിലേക്ക് ചായുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ള. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനെ അധികാരത്തിലേറ്റണമെന്നാണ് അബ്ദുള്ളയുടെ പക്ഷം. ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

“അറിയുക കേരളത്തിലെ ക്രൈസ്തവ സമൂഹം വൻതോതിൽ സംഘികളോട് ചായുകയാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയല്ലാതെ മതേതര വിശ്വാസികളുടെ മുമ്പിൽ മാർഗങ്ങൾ ഇല്ല”. ഈ പോസ്റ്റിന്റെ അടിയിൽ ബിജെപി അനുകൂലികളുടെ ട്രോളും പൊങ്കാലയും നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button