News

“ലവ് ജിഹാദിന് വിദേശ ഏജന്‍സികള്‍ ധനസഹായം നല്‍കുന്നു” -വി.എച്ച്‌.പി

ന്യൂഡല്‍ഹി: ‘ലവ് ജിഹാദ്’ ജനസംഖ്യാപരമായ ആക്രമണമാണെന്നും കര്‍ശനമായ നിയമം ആവശ്യമാണെന്നും വി.എച്ച്‌.പി. ‘ലവ് ജിഹാദി’നെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ നിയമനിര്‍മാണത്തെ ഇന്‍റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് അലോക് കുമാര്‍ സ്വാഗതം ചെയ്തു.

Read Also : എന്‍ഐഐഎഫിലേക്ക് 6000 കോടിയുടെ മൂലധന ഓഹരിനിക്ഷേപവുമായി കേന്ദ്രസർക്കാർ

നിയമനിര്‍മാണം രണ്ടുമതത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് എതിരല്ല, തെറ്റിദ്ധാരണയിലൂടെ വിവാഹങ്ങളില്‍ കുടുങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ലവ് ജിഹാദ്’ പദം നിയമത്തില്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും ജനസംഖ്യാപരമായ ആക്രമണം നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു സമൂഹത്തിന്‍റെ ജനസംഖ്യ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത് ചെയ്യുന്നത്. അതിനു പിന്നില്‍ പ്രണയമല്ല, ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ലക്ഷ്യം മാത്രമാണ് -കുമാര്‍ അവകാശപ്പെട്ടു.

‘ലവ് ജിഹാദ്’ ഒരു സംഘടിത പ്രവര്‍ത്തനമാണ്, വിദേശ ഏജന്‍സികള്‍ ധനസഹായം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ മുസ് ലിം ആണ്‍കുട്ടികള്‍ വഴിതെറ്റിക്കുന്ന വിഷയം ആര്‍‌.എസ്‌.എസും അനുബന്ധ സംഘടനകളും എപ്പോഴും ഉന്നയിക്കുന്നുണ്ടെന്നും കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button