Latest NewsNewsInternational

ജന്മനാട്ടിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേക മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന : ഫുട്‌ബോള്‍ ലോകത്തെ രാജാവായി വളര്‍ന്ന കഥയാണ് ഡീഗോ മറഡോണയുടേത്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരം. ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. ഇവിടെ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്. എന്നാൽ മറ്റ് ആരാധകരിൽ നിന്നും വ്യത്യസ്തരായിരുന്നു മറഡോണയുടേത്.

മറഡോണയ്ക്കായി ഒരു ആരാധനാലയവും പ്രത്യേക മതവുമാണ് ആരാധകർ രൂപീകരിച്ചത് മറഡോണയുടെ ജന്മനാടായ റൊസാരിയോയിലാണ് താരത്തിനായി ആരാധനാലയം കെട്ടിപ്പൊക്കിയിട്ടുള്ളത്. ഡീഗോ മറഡോണയുടെ ബഹുമാനാർത്ഥം ഇഗ്ലേഷ്യ മറഡോണിയാന എന്ന പേരിലാണ് ആരാധനാലയം പണിതിട്ടുള്ളത്.

Read Also :  “മറഡോണ സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു” : മുഖ്യമന്ത്രി പിണറായി വിജയൻ

മറഡോണയോടുള്ള ആരാധനയാൽ പള്ളിയിലെ സമയം ക്രമം പോലും താരത്തിന്റെ ജനനതീയതിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. മറഡോണയ്‌‌ക്ക് 60 വയസു പൂർത്തിയായ ഈ വർഷത്തെ എ.ഡി ( ആഫ്റ്റർ ഡീഗോ) 60 എന്നാണ് ഇവിടെയുള്ള ആരാധകർ വിശേഷിപ്പിക്കുന്നത് പോലും.

തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ഹൃദയാഘാതെ തുടർന്ന് മറഡോണ മരണപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button