KeralaNattuvarthaNews

ഒഞ്ചിയത്ത് എല്ലാ വാർഡിലും ബി.ജെ.പിക്ക് സ്ഥാനാർഥികൾ; ചുവപ്പ് കോട്ട ഞെട്ടിവിറങ്ങലിച്ചുവെന്ന് അബ്ദുള്ളക്കുട്ടി

ഒഞ്ചിയത്ത് എല്ലാ വാർഡിലും ബി.ജെ.പിക്ക് സ്ഥാനാർഥികളുണ്ടെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. മാറുന്ന ഒഞ്ചിയം എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ കുറിച്ചത്. ‘മാറുന്ന ഒഞ്ചിയം, എല്ലാ വാർഡിലും BJP ക്ക് സ്ഥാനാർത്ഥിയുണ്ട്. ചുവപ്പ് കോട്ട ഞെട്ടി വിറങ്ങലിച്ച് നിൽക്കുകയാണ്…‘

ശബരിമല ശാസ്താവിനെ മനസിൽ വിചാരിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് പ്രചരണത്തിനിടെ അബ്ദുള്ളക്കുട്ടി പറഞ്ഞത്. ബിജെപി ഉയര്‍ത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശം തന്നെയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വണ്ടൂരില്‍ ഉള്‍പ്പെടെ കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട അറുപതോളം പേർ മുസ്ളിം സ്ഥാനാർത്ഥികളായി വനിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി. ഷറഫുദ്ദീൻ കണ്ണൂർ നാറാത്തുനിന്ന് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്. ഒഞ്ചിയത്ത് വാശിയേറിയ മത്സരം തന്നെയാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button