Latest NewsIndiaNews

നിവാർ കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായവുമായി പ്രകാശ് രാജ്

ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ടായ നിവാര്‍ കൊടുങ്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് വീടുകളില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. പ്രകാശ് രാജ് ഫൗണ്ടേഷന്‍ നിവാര്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

Read Also : ശബരിമലയിൽ ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു

കോവളത്ത് ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകർ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. വേണ്ടവര്‍ക്ക് സഹായം എത്തിക്കാനും, അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും സാധിച്ചു. സഹായം എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button