Latest NewsInternational

ഐഎസിന്റെ ശക്തി ക്ഷയിച്ചതോടെ അനാഥരായത് തീവ്രവാദികളുടെ ഭാര്യമാരും അംഗങ്ങളാകാനെത്തിയ സ്ത്രീകളും : നൂറുകണക്കിന് സ്ത്രീകളെ ക്യാമ്പിൽ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ഗാർഡുകൾ

യു കെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നിരവധി യുവതികളാണ് ഐസിസില്‍ ആകൃഷ്ടരായി എത്തിയത്.

അമേരിക്കയുടെ പ്രത്യേക ഓപ്പറേഷനിലൂടെ ഐസിസ് തലവനെയും സിറിയയില്‍ വച്ച്‌ കൊലപ്പെടുത്തിയതോടെ ലോക സമാധാനത്തിന് ഭീഷണിയായി വളര്‍ന്ന ഐസിസ് ഇറാഖിലും സിറിയയിലും അടിയറവ് പറയേണ്ടി വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മതാന്ധതയില്‍ കാഴ്ച നഷ്ടമായ ആയിരക്കണക്കിന് ആളുകളാണ് ഐസിസില്‍ ചേരുന്നതിനായി സിറിയയിലും ഇറാഖിലും എത്തിച്ചേര്‍ന്നത്.

പലരും കുടുംബത്തെയും കൂട്ടിയാണ് എത്തിയത്. വിശുദ്ധ യുദ്ധമെന്ന് വിശേഷിപ്പിച്ച്‌ ചാവേറുകളായും, യുദ്ധത്തിലും ഇവരില്‍ നല്ലൊരു പങ്കും മരണപ്പെടുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ പുരുഷന്‍മാര്‍ കൊല്ലപ്പെട്ടതോടെ അവര്‍ക്കൊപ്പമെത്തിയ സ്ത്രീകളും കുട്ടികളുമാണ് ഇപ്പോള്‍ സിറിയയിലെ ക്യാമ്പുകളില്‍ നരക ജീവിതം നയിക്കുന്നത്.യു കെ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നിരവധി യുവതികളാണ് ഐസിസില്‍ ആകൃഷ്ടരായി എത്തിയത്.

എന്നാല്‍ ഇപ്പോള്‍ ഇവരില്‍ പലരും നിരവധി കുട്ടികളുടെ മാതാക്കളാണെന്നതാണ് വസ്തുത. 13,500 ലധികം വിദേശ സ്ത്രീകളെയും കുട്ടികളെയുമാണ് സിറിയയിലെ രണ്ട് ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ യുകെയില്‍ നിന്നുള്ള നൂറുകണക്കിന് കണക്കിന് സ്ത്രീകളെയും കുട്ടികളെയും കുര്‍ദിഷ് സൈന്യം തടഞ്ഞുവച്ചിട്ടുണ്ട്. ഐസിസ് ഭീകരരായ ഭര്‍ത്താക്കന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെ ഇവരില്‍ പലരും തിരികെ മാതൃരാജ്യത്തിലേക്ക് മടങ്ങാന്‍ താത്പര്യം കാണിച്ചുവെങ്കിലും യു കെ അടക്കമുള്ള രാജ്യങ്ങള്‍ ഇതിന് അനുമതി നല്‍കിയില്ല.

ഇതേ തുടര്‍ന്ന് ഇവര്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ തുടരുകയാണ് ഇപ്പോള്‍. എന്നാല്‍ ഈ ക്യാമ്പുകളിലെ അവസ്ഥ അതി ദയനീയമാണെന്നും, ഇവിടെ വച്ച്‌ സ്ത്രീകളെ ഗാര്‍ഡുകള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതായും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗ്വാണ്ടനാമോ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ജയില്‍ ക്യാമ്പുകളില്‍ കാവല്‍ നില്‍ക്കുന്ന ഗാര്‍ഡുകള്‍ പതിവായി തടവുകാരെ പീഡിപ്പിക്കുന്നുണ്ട്.

ഇവരില്‍ എണ്ണായിരത്തോളം പേര്‍ കുട്ടികളാണ്, ഇവര്‍ പട്ടിണി കിടക്കുന്നത് പതിവാണ്, പോഷകാഹാരക്കുറവ്, നിര്‍ജ്ജലീകരണം, മഞ്ഞപ്പിത്തം എന്നിവയാല്‍ ബുദ്ധിമുട്ടുകയുമാണ് ഇവിടെയുള്ളവര്‍. പത്ത് വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെ അവരുടെ മാതാക്കളില്‍ നിന്നും വേര്‍പെടുത്തുന്നുണ്ട്. അല്‍ ഹാവില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ചുരുങ്ങിയത് 25 ഓളം പേരാണ് ഒരു മാസം വിവിധ അസുഖങ്ങളാല്‍ മരണപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button