Latest NewsNewsInternationalLife Style

വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് യുവാവ് നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സാണ് ഈ വീഡിയോ പങ്കുവെച്ചത്

നിങ്ങള്‍ എപ്പോഴെങ്കിലും വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്തിട്ടുണ്ടോ? അസാധാരണമായ ഒന്നല്ലാത്തതിനാല്‍ മിക്കവരുടേയും ഉത്തരം ”അതെ” എന്നായിരിക്കും. എന്നാല്‍, ഒരു യുവാവ് ഇതിന് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ടെന്ന് അറിഞ്ഞാലോ ?. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നുള്ള കിരുബെല്‍ യില്‍മ ആണ് ഏറ്റവും കൂടുതല്‍ നേരം വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് റെക്കോര്‍ഡ് നേടിയത്.

2016-ലാണ് യില്‍മ ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (ജിഡബ്ല്യുആര്‍) അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് യില്‍മ റെക്കോര്‍ഡ് സൃഷ്ടിച്ചതിന്റെ ഒരു ത്രോബാക്ക് വീഡിയോ ഇപ്പോള്‍ പങ്കുവെച്ചത്. ഇതോടെ ഈ സംഭവം ഓണ്‍ലൈനില്‍ വീണ്ടും ഒരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ”കൂടുതല്‍ സമയം എടുത്ത് വായില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്തു. കിരുബെല്‍ യില്‍മ എടുത്തത് 56.36 സെക്കന്‍ഡ്, ‘ – എന്ന ക്യാപ്ഷനോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഈ വീഡിയോ പങ്കുവെച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 40,000ത്തിന് മേലെ ലൈക്കുകളും ആയിരത്തിലേറെ കമന്റുകളും നേടി കഴിഞ്ഞു. ”അവന്‍ ഒരു വാട്ടര്‍ പോക്കിമോനെ പോലെയാണ്,” – ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഈ വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button