Latest NewsNewsInternationalGulfQatar

ഖത്തർ – തുർക്കി സഹകരണം ശക്തമാക്കാൻ തീരുമാനമായി

ഔദ്യോഗിക സന്ദർശനത്തിന് തുർക്കിയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി കൂടിക്കാഴ്ച് ചെയ്ത് ചർച്ച നടത്തി. ഖത്തര്‍ തുർക്കി സംയുക്ത സഹകരണ സമിതിയുടെ ആറാമത് യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇദ്ദേഹം അങ്കാറയിലെത്തിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ റജബ് ത്വയ്യിബ് എർദോഗാൻ ഖത്തര്‍ അമീറിന് ഊഷ്മളമായ സ്വീകരണം നല്‍കി.

തുടര്‍ന്ന് നടന്ന സംയുക്ത സഹകരണ സമിതി യോഗത്തില്‍ രാഷ്ട്രത്തലവന്മാര്‍ക്ക് പുറമെ ഇരു രാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘവും പങ്കെടുത്തു. രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, വിദ്യാഭ്യാസം, പ്രതിരോധം, ഊര്‍ജ്ജം, കായികം തുടങ്ങി മേഖലകളിലായി സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button