UAENewsGulf

യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

അബൂദബി:യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 165,250 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 567 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

read also : കോ​വി​ഡ് ബാധിച്ചു രണ്ടു മരണം

ചികിത്സയിലായിരുന്ന 838 പേരാണ് രോഗമുക്തരായത്. 152,708 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 11,975 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയില്‍ ഇതുവരെ 1.62 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 145,103 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button