Latest NewsNewsIndia

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി സര്‍ക്കാര്‍

അടിയ്ക്കടിയുള്ള നിരക്ക് വര്‍ധന ഇനി സാധ്യമാകില്ല

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്‌സി കമ്പനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്‌സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍.

പുതിയ നിര്‍ദേശം അനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാം ഇനി 2020-ലെ മോട്ടോര്‍ വാഹന നിയമപ്രകാരമായിരിയ്ക്കും. അടിസ്ഥാന നിരക്കില്‍ നിന്ന് നിശ്ചിത ഇടവേള ഇല്ലാതെ ഒന്നരമടങ്ങില്‍ അധികം ഉയര്‍ത്താനാകില്ല. അടിയ്ക്കടിയുള്ള നിരക്ക് വര്‍ധന ഇനി സാധ്യമാകില്ല.

ഡ്രൈവര്‍മാരുടെ സമയക്രമവും നിയന്ത്രിച്ചേക്കും. ഒരു ദിവസം 12 മണിയ്ക്കൂറില്‍ അധികം ജോലി ചെയ്യിക്കാന്‍ സാധിക്കില്ല. മാത്രമല്ല, 12 മണിയ്ക്കൂര്‍ ജോലി ചെയ്തതിന് ശേഷം 10 മണിയ്ക്കൂര്‍ ഇടവേള നിര്‍ബന്ധമാക്കും. ഒന്നിലധികം യാത്രക്കാരെ ഉള്‍പ്പെടുത്തി പൂള്‍ റൈഡിങ് സേവനം നല്‍കുന്നുണ്ടെങ്കില്‍ യാത്ര ചെയ്യുന്നവരുടെ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമാണ്. ഓരോ യാത്രക്കാരെയും ട്രാക്ക് ചെയ്യാനാകണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ലൈസന്‍സ് അസാധുവാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button