NewsInternational

രാത്രിയിൽ രോഗികളുടെ മോഷ്ടിക്കും; ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തിന് ജയില്‍ ശിക്ഷ വിധിച്ചു

ബീജിംഗ്: വിവിധ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ നിന്നും അവയവങ്ങള്‍ തട്ടിയെടുത്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘത്തിന് ജയില്‍ ശിക്ഷ കോടതി വിധിച്ചു. ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലാണ് സംഭവം നടന്നത്. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ അവയവങ്ങള്‍ ഔദ്യോഗികമായി ദാനം ചെയ്യുന്നുവെന്ന പ്രതീതി കുടുംബത്തിന് സൃഷ്ടിച്ച ശേഷമായിരുന്നു ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ തട്ടിപ്പ്. 2017നും 2018നും ഇടയില്‍ മാത്രം പതിനൊന്ന് രോഗികളുടെ കരളും കിഡ്നിയുമാണ് സംഘം തട്ടിയെടുത്തതെന്ന് കണ്ടെത്തിയതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അവയവ ശസ്ത്രക്രിയാ മേഖലയില്‍ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ചൈനയിലുള്ളത്. ആളുകള്‍ പൊതുവായി ദാനം ചെയ്യുന്നതിലൂടെയാണ് ചൈനയില്‍ അവയവ ശസ്ത്രക്രിയാ മേഖലയുടെ പ്രവര്‍ത്തനം. റോഡപകടങ്ങളില്‍ സെറിബ്രല്‍ ഹെമറിജ് സംഭവിച്ചവരെയായിരുന്നു സംഘം ഇരയാക്കിയിരുന്നത്. ആന്‍ഹുയി പ്രവിശ്യയിലെ ഹുവായിവാന്‍ കൌണ്ടി ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. ഐസിയുവിന്‍റെ ചുമതലയുള്ള ആശുപത്രിയുടെ തലവനാണ് അവയവദാനത്തിന് അപകടത്തില്‍പ്പെട്ടവരില്‍ നിന്ന് അനുമതി വാങ്ങുന്നത്. പിന്നീട് ഈ സമ്മതപത്രം വ്യാജമായി ഉപയോഗിച്ചായിരുന്നു തട്ടിപ്പുകൾ നടത്തി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button