KeralaLatest NewsNews

ഈ ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസുകളുടെ നിരക്കുകള്‍ കുറയും

25 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. എ.സി. ലോ ഫ്‌ളോര്‍ ബസുകളുടെ ടിക്കറ്റ് നിരക്കുകള്‍ കുറയും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് നിരക്കുകളില്‍ കുറവ് ഉണ്ടാകുന്നത്. 25 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴിയും ആലപ്പുഴ വഴിയും), എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് നിലവില്‍ ലോഫ്‌ളോര്‍ എ.സി. ബസുകള്‍ ഓടുന്നത്.

കോവിഡ് വ്യാപനം കുറയ്ക്കാന്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ആനുപാതികമായി ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് ഇപ്പോള്‍ വേണ്ടെന്നു വെയ്ക്കുന്നത്. തിരുവനന്തപുരം-എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. എന്നാല്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 346 രൂപ നല്‍കിയാല്‍ മതി. സൂപ്പര്‍ഫാസ്റ്റ് ബസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. ഡിസംബര്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button