COVID 19KeralaLatest News

എം.ജി ശ്രീകുമാറും ഭാര്യയും കോവിഡ് ചികിത്സയ്ക്കായി അശാസ്ത്രീയത പ്രചരിപ്പിക്കുന്നുവെന്ന് പരാതി

കോഴിക്കോട്: പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങള്‍ വ്യാജമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്‌സൂള്‍ കേരള (ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് സ്യൂഡോ സയന്‍സ് ആന്‍ഡ് എത്തിക്‌സ്) കൂട്ടായ്മ ആരോപിച്ചു.വിഷയത്തില്‍ രൂക്ഷവിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ക്യാപ്‌സൂള്‍ കേരള കൂട്ടായ്മ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചത്.

എം.ജി ശ്രീകുമാറും ഭാര്യയും നടത്തിയ രക്തപരിശോധനകള്‍ എന്തെല്ലാമാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കണമെന്ന് ക്യാപ്‌സൂള്‍ കേരള ആവശ്യപ്പെട്ടു.പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചതിനാല്‍ ഇതുവരെ കോവിഡ് പോസിറ്റീവായില്ലെന്ന് എം.ജി ശ്രീകുമാറും ഭാര്യയും ഒരു വീഡിയോയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ അത്ഭുതപ്പെട്ടെന്നും ഇരുവരും പറയുന്നു.

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചപ്പോള്‍ ഉന്മേഷം കൂടിയെന്നും രക്തപരിശോധനയില്‍ എല്ലാം നോര്‍മലായിരുന്നെന്നും എം.ജി ശ്രീകുമാറും ഭാര്യയും വീഡിയോയില്‍ പറയുന്നുണ്ട്.ലോകത്തിന്നുവരെ ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്ന് ക്യാപ്‌സൂള്‍ കേരള പറയുന്നു. ഫുഡ് സപ്ലിമെന്റ്റ് രോഗമുക്തിയുണ്ടാക്കും എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഫുഡ് ആന്‍ഡ് സേഫ്റ്റി റെഗുലഷന്‍സ് ആക്‌ട് 2011 അനുസരിച്ചും ഡി.എം.ആര്‍ ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണെന്നും ക്യാപ്‌സൂള്‍ കേരള ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് കാണാം:

*പിന്നെയും, പിന്നെയും*

കർമ്മ ന്യൂസ് പ്രോഗ്രാമിൽ ശ്രീ എം ജി ശ്രീകുമാർ, അദ്ദേഹത്തിൻറെ ഭാര്യ എന്നിവർ ഇമ്മ്യൂണിറ്റി ബൂസ്റ്റർ അവതരിപ്പിച്ചത് നവമ്പർ 24 നു ആയിരുന്നു. മെച്ചപ്പെട്ട ആരോഗ്യമുണ്ടായെന്നും രക്തപരിശോധനയിൽ അതെല്ലാം പ്രതിഫലിച്ചെന്നും നമ്മോടു പറയുകയും ചെയ്തു. അത് പരസ്യമല്ലെന്നും നിങ്ങൾ കഴിച്ചു പ്രശ്നമുണ്ടായാൽ അത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും നമ്മൂക്ക് പറഞ്ഞു മനസ്സിലാക്കിത്തന്നു.

ശ്രീമതി ലേഖ എം ജി ശ്രീകുമാർ നവംബർ 26 ന് തൻറെ vlog ഇൽ പ്രത്യക്ഷപ്പെട്ട് സമാനമായ കാര്യങ്ങൾ ഇമ്മ്യൂണിറ്റി ബൂസ്റ്റർ അട്ടയെപ്പറ്റിയും പറയുന്നു. ഒരു പ്രത്യേക കമ്പനിയുടെ രണ്ടു പ്രോഡക്റ്റ് ഉപയോഗിച്ച് മാഡം തയ്യാറാക്കിയ ചപ്പാത്തിയും ദോശയും നമ്മെ കാണിക്കുകയും ചെയ്തു. ഇവയുടെ പ്രത്യേകതയും ഇമ്മ്യൂണിറ്റി വർധിപ്പിക്കുക എന്നതാണ്. വളരെ നല്ല പ്രോഡക്റ്റാണ് എന്ന് പറഞ്ഞ ശേഷം ഇതും advertisement അല്ല എന്നും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

ഇതേ കമ്പനി അടുത്തവാരം മാർക്കറ്റിൽ എത്തിക്കാൻ പദ്ധതിയിടുന്ന മറ്റ് ആറുതരം ധാന്യങ്ങളും പരിചയപ്പെടുത്തുന്നു; ഇമ്മ്യൂണിറ്റിയും ആരോഗ്യവും വർധിക്കാൻ തന്നെ.

നമുക്ക് ഒരു സംശയം ബാക്കി നിൽക്കുന്നു. രക്തം പരിശോധിച്ചപ്പോൾ ഇമ്മ്യൂണിറ്റി വർധിച്ചു എന്ന് പറഞ്ഞത് ഏതു കരണത്താലായിരിക്കും?

A. പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റർ
B. ഇമ്യൂണിറ്റി ബൂസ്റ്റർ ആട്ട
C. രണ്ടും ചേർന്ന്
D. ഏതോ ഒന്ന് (അറിയില്ല)
E. രണ്ടും അല്ല
F. അതിനു രക്തം പരിശോധിച്ച റിപ്പോർട്ട് എവിടെ?

ചെറിയ കാര്യമെങ്കിലും confusion ഉണ്ടാകും. കോവിഡ് 19 നമ്മോടൊപ്പം ഉണ്ട്. നാം ശ്രദ്ധാലുക്കൽ ആകുക. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക.

മറ്റൊന്ന്! വ്യാജപ്രഭാഷണങ്ങളും പരസ്യവും തിരിച്ചറിയുക…

(ഈ പോസ്റ്റിന് ആധാരമായ വീഡിയോയുടെ ലിങ്കും, ക്യാപ്സ്യൂൾ കേരളയുടെ മുൻ പോസ്റ്റും കമെന്റ്‌ ബോക്സിൽ നൽകുന്നു)

Related Articles

Post Your Comments


Back to top button