Latest NewsIndia

ഹൈദരാബാദിൽ ശക്തമായ ത്രികോണ പോരാട്ടം: ഉവൈസിയും ബിജെപിയും നേര്‍ക്കുനേര്‍, കോണ്‍ഗ്രസ് ദക്ഷിണേന്ത്യയിലും ഇല്ലാതാവുന്ന കാഴ്ച്ച

ഒരു കാലത്ത് അതി ശക്തമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിഴല്‍ രൂപം പോലും ഇവിടെ കാണാനില്ല.

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. ഭരണ കക്ഷിയായ ടിആര്‍എസ്, മുസ്ലിം പാര്‍ട്ടിയായ എഐഎംഐഎം ബിജെപി എന്നീ കക്ഷികള്‍ പ്രചരണ രംഗത്തു സജീവമായപ്പോള്‍ കോണ്‍ഗ്രസ് ആകെ ദുര്‍ബലമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. ഒരു കാലത്ത് അതി ശക്തമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിഴല്‍ രൂപം പോലും ഇവിടെ കാണാനില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ കോണ്‍ഗ്രസ് ദക്ഷിണേന്ത്യയിലും ഇല്ലാതാവുന്ന കാഴ്ച്ചയാണ് ഹൈദരാബാദില്‍ കാണാന്‍ കഴിയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഇതിനെ ചര്‍ച്ചയാക്കിയിരിക്കുന്നത്. ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രചാരണത്തിലെ സജീവ സാന്നിധ്യങ്ങളായിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ്‌ ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍‌ എഐഎംഐഎം ഭരണം പിടിച്ചെടുക്കാനും ബിജെപി കൂടുതല്‍ സീറ്റുകളിലേക്ക് വ്യാപിക്കാനുമാണ്‌ ശ്രമിക്കുന്നത്. എന്നാല്‍ ദേശിയ തലത്തില്‍ ഉന്നത പദവിയിലുള്ള നേതാക്കള്‍ നേരിട്ട് പ്രചരണത്തിനെത്തിയ ബിജെപി നിലവിലുള്ള നാല് സീറ്റില്‍ നിന്ന് കൂടുതല്‍ മുന്നേറ്റത്തിനാണ് ശ്രമിക്കുന്നത്.70 ലക്ഷം വോട്ടര്‍മാര്‍ ഉള്ള കോര്‍പ്പറേഷനില്‍ 150 സീറ്റുകളിലേക്കായി 1200 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

നിയമസഭയിലേക്കുള്ള 24 സീറ്റുകളിലും ഇവിടെ നിന്നാണ് എന്നത് ശ്രദ്ധേയമാണ്. തെലുങ്കാനയിലെ ആകെ സീറ്റുകളില്‍ 20 ശതമാനം സീറ്റുകള്‍ ഈ പ്രദേശത്തു നിന്നാണ്. ഈ സാഹചര്യത്തില്‍ ഹൈദ്രാബാദ് മുന്‍സിപ്പല്‍ തിരെഞ്ഞെടുപ്പ് മുന്നേറ്റം തെലുങ്കാന പിടിക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്.ഭരണകക്ഷിയായ ടിആര്‍എസിന് 99 സീറ്റും എംഐഎംഐഎമ്മിന് 44 സീറ്റുമാണുള്ളത്.

read also: സുകുമാരക്കുറുപ്പിനെ വെല്ലുന്ന ആള്‍മാറാട്ടക്കൊലപാതകം: ‘മരിച്ച’ മോഹന രജിസ്ട്രാര്‍ ഓഫീസിലെത്തിയത് തെളിവായി

തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവരാണ് തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. പ്രാദേശിക മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പാണെങ്കിലും ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനു മുന്‍കാലത്തേക്കാളും വീറും വാശിയും ഇത്തവണ ദൃശ്യമാകുന്നുണ്ട്. ഡിസംബര്‍ നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button