KeralaLatest NewsNews

സ്പെഷ്യല്‍ വോട്ടര്‍ പട്ടിക തയ്യാറായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊറോണ വൈറസ് രോഗബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താനായി തയ്യാറാക്കുന്ന സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ആദ്യദിവസം (തിങ്കളാഴ്ച) 24,621 പേര്‍ ഉള്‍പ്പെട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിക്കുകയുണ്ടായി.

ഡിസംബര്‍ എട്ടിന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്പെഷ്യല്‍ വോട്ടര്‍മാരുടെ നംവബര്‍ 29ലെ കണക്കാണിത്. ഓരോ ജില്ലയിലേയും ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ നല്‍കുന്ന കൊറോണ വൈറസ് രോഗ ബാധിതരുടെയും ക്വാറന്‍ീനിലുള്ളവരുടെയും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ നിന്നാണ് സ്പെഷ്യല്‍ വോട്ടര്‍മാരുടെ പട്ടിക ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം – 8197, കൊല്ലം – 6051, പത്തനംതിട്ട- 3207, ആലപ്പുഴ- 2213, ഇടുക്കി- 4953 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

കോവിഡ് പോസിറ്റീവായവരുടേയും ക്വാറന്‍റീനിലുള്ളവരുടെയും ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു

 

shortlink

Post Your Comments


Back to top button