Latest NewsNewsIndia

ആരെ വിവാഹം കഴിയ്ക്കണമെന്നത് ഒരാളുടെ മൗലികവാകാശം, ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെ…: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിശധികരണം. ദില്ലി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കർ മഗദും എന്നിവര്‍ ഇക്കാര്യം പറഞ്ഞത്.

വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജി രമ്യ എന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്യുന്ന എച്ച് ബി വാജീദ് ഖാന്‍ എന്നായാളാണ് കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button