KeralaLatest NewsNews

അരിവാളും ചുറ്റികയും കാണാനില്ല, പാർട്ടി ചിഹ്നം വേണ്ടെന്ന് സഖാക്കൾ; ഇതെന്ത് അവസ്ഥ?

മരിക്കും വരെ പാർട്ടി ചിഹ്നത്തിലെ വോട്ട് ചെയ്യൂ എന്ന് ശപഥം ചെയ്തവരുടെ ഒരു അവസ്ഥ...

മരിക്കുന്നത് വരെ പാർട്ടി ചിഹ്നത്തിൽ മാത്രമേ വോട്ട് ചെയ്യുകയുള്ളു എന്ന് സത്യം ചെയ്ത തലമൂത്തതും മൂക്കാത്തതുമായ സഖാക്കൾക്ക് പണി നൽകിയിരിക്കുകയാണ് തൊടുപുഴയിലെ സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നത്തിനു വേണ്ടി ചിലർ കോടതി കയറി ഇറങ്ങുമ്പോൾ പാർട്ടി ചിഹ്നം വേണ്ട നിലപാടിലാണ് തൊടുപുഴയിലെ സി പി എമ്മിന്റെ 24 സ്ഥാനാർത്ഥികളും.

ഇവർ ഇത്തവണ അരിവാളും ചുറ്റികയും ഒക്കെ മാറ്റിവെച്ചാണ് വോട്ട് പിടിക്കുന്നത്. കുടയും ഓട്ടോറിക്ഷയുമൊക്കെയാണ് എല്ലാവരുടെയും ചിഹ്നങ്ങൾ. സിപിഎമ്മിന്റെ ആകെയുള്ള 25 സീറ്റിൽ പാർട്ടി ചിഹ്നത്തിൽ ഒരാൾ മാത്രമാണ് ഉള്ളത്.

ചിഹ്നം മാത്രമല്ല പിണറായി സഖാവിന്റെ ഉൾപ്പെടെയുള്ള നേതാക്കളുടെ ഫോട്ടോ പോലും ഇടാൻ സിപിഎമ്മിന് പേടിയാണെന്നാണ് രാഷ്ട്രീയ ആരോപണം. എന്തായാലും മരിക്കും വരെ പാർട്ടി ചിഹ്നത്തിലെ വോട്ട് ചെയ്യൂ എന്ന് ശപഥം ചെയ്തവരെ ഓർക്കുമ്പോൾ സഖാക്കൾക്ക് തന്നെ ചിരിയടക്കാൻ കഴിയുന്നില്ലെന്നതാണ് സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button