NewsIndiaCarsInternationalAutomobile

സുസുക്കി ജിംനി വെറും 3 ദിവസത്തിനുള്ളില്‍ വിറ്റുപോയി ; മെക്‌സിക്കോയിലും വന്‍ ഹിറ്റ്

പുതിയ തലമുറ സുസുക്കി ജിംനി 2018 മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കുണ്ട്

സുസുക്കി ജിംനിയ്ക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെക്‌സികോയിലും സൂപ്പര്‍ഹിറ്റാണ് പുതിയ ജിംനി. ബുക്കിങ് ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ മെക്‌സിക്കോയ്ക്കായി 1000 ജിംനികളാണ് വിറ്റു തീര്‍ന്നത്. 2021 ജനുവരി 15ന് വാഹനത്തിന്റെ വിതരണം ആരംഭിക്കും. മെക്‌സിക്കോയിലെ സുസുക്കി ജിംനിയുടെ വില 409,990 MXN (15.11 ലക്ഷം രൂപ) ആണ്.

പുതിയ തലമുറ സുസുക്കി ജിംനി 2018 മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കുണ്ട്. തുടക്കത്തില്‍ ജാപ്പനീസ്, യൂറോപ്യന്‍ വിപണികളിലാണ് വാഹനം എത്തിയത്. ഈ വര്‍ഷം ആദ്യം നടന്ന 2020 ഓട്ടോ എക്സ്പോയില്‍ ജിംനി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ 5 ഡോര്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെങ്കിലും തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ത്രീ ഡോര്‍ പതിപ്പും ഇന്ത്യയിലേക്ക് എത്തിയേക്കാം. മഹീന്ദ്ര ഥാര്‍ ആയിരിക്കും വിപണിയിലെ പ്രധാന എതിരാളി.

നിലവില്‍ ജിംനി സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ജിംനിയുടെ ഉത്പാദനം കൂട്ടാന്‍ സുസുക്കി തീരുമാനിച്ചെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഗുജറാത്തില്‍ സുസുക്കി സ്ഥാപിച്ച നിര്‍മ്മാണ ശാലയില്‍ നിന്നാവും ജിംനി പുറത്തെത്തുക. മാസം 4000 മുതല്‍ 5000 വരെ യൂണിറ്റ് നിര്‍മ്മിക്കാനാണ് മാരുതിയുടെ പദ്ധതി. തുടര്‍ന്ന് രാജ്യാന്തര വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയില്‍ നിന്നാവും. രാജ്യാന്തര വിപണിയില്‍ 600 സിസി, 1.5 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് ജിംനി വില്‍പനയിലുള്ളത്. ഇതില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ ഇന്ത്യന്‍ പതിപ്പിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button