KeralaLatest NewsNews

അബുദാബി ബിഗ് ടിക്കറ്റില്‍ ഭാഗ്യം തെളിഞ്ഞത് മലയാളിയ്ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ ഭാഗ്യം തെളിഞ്ഞത് പ്രവാസി മലയാളിയ്ക്ക്. അബുദാബി ബിഗ് ടിക്കറ്റിന്റെ 22ാമത് ദി ഡ്രീം 12 മില്യണ്‍ സിരീസ് നറുക്കെടുപ്പിലാണ് പ്രവാസി മലയാളി 1.2 കോടി രൂപ സ്വന്തമാക്കിയത്. ദുബായില്‍ താമസിച്ച് വരുന്ന ജോര്‍ജ്ജ് ജേക്കബ്ബിനാണ് അപ്രതീക്ഷിതമായി ഭാഗ്യം തെളിഞ്ഞത്. നവംബര്‍ 30ന് വാങ്ങിയ 069402 നമ്പറാണ് കൂടുംബത്തിലേക്ക് ഭാഗ്യമെത്തിച്ചത്. മറ്റൊരു പ്രത്യേകത ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ സമ്മാനാര്‍ഹരായവരെല്ലാം മലയാളികളാണ് എന്നതാണ്.

Read Also : കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കുടുംബത്തിനൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കെയാണ് നറുക്കെടുപ്പില്‍ വിജയിയായ വിവരം ജോര്‍ജ്ജ് അറിയുന്നത്. തന്നെ പറ്റിക്കുന്നതായി ആരോ വിളിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് സത്യാവസ്ഥ വെളിപ്പെടുകയായിരുന്നു. ഇതോടെ കാര്‍ നിര്‍ത്തിയ ശേഷം റിച്ചാര്‍ഡും ബുഷ്‌റയുമായി ജോര്‍ജ്ജ് സംസാരിക്കുകയും ചെയ്തു.

ബിഗ് നറുക്കെടുപ്പിന്റെ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അവിനാശ് കുമാര്‍ കെ എയാണ്. ഇദ്ദേഹത്തിന്റെ 70370 എന്ന നമ്പറാണ് സമ്മാനാര്‍ഹമായത്. ഇന്ത്യക്കാരന്‍ തന്നെയായ സിദ്ദിഖ് അബ്ദുള്‍ ഖാദറിനാണ് ഒരു ലക്ഷം ദിര്‍ഹം മൂന്നാം സമ്മാനമായി ലഭിച്ചത്. 261717 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സുനില്‍കുമാര്‍ ശശിധരന്‍ നായര്‍ക്കാണ് നാലാം സമ്മാനം. ഇദ്ദേഹം വാങ്ങിയ 93305 എന്ന നമ്പറിനാണ് നാലാം സമ്മാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button