KeralaLatest NewsIndia

‘വിഎസ് ആരോഗ്യവാനായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷുണ്ടാകില്ല’; ജോയ് മാത്യു

വിഎസിനൊപ്പമുണ്ടായിരുന്നവര്‍ അഴിമതിയുടെ കറപുരണ്ടവര്‍ ആയിരുന്നില്ല

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കില്‍ സ്വപ്‌ന സുരേഷ് വിഷയം ഉണ്ടാകില്ലായിരുന്നെന്ന് നടന്‍ ജോയ് മാത്യു. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വി എസ് ആയിരുന്നെങ്കില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയേനെയെന്ന് ജോയ് മാത്യു പറഞ്ഞു. വിഎസിനൊപ്പമുണ്ടായിരുന്നവര്‍ അഴിമതിയുടെ കറപുരണ്ടവര്‍ ആയിരുന്നില്ല.

തനിക്ക് സ്‌നേഹവും ബഹുമാനവുമുള്ള ഒരു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ചാനലിലെ പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം.മുഖ്യമന്ത്രിമാര്‍ക്ക് പല ഗുണങ്ങളും പോരായ്മകളും ഞാന്‍ കണ്ടിട്ടുണ്ട്. നായനാര്‍ കാര്യങ്ങളെ തമാശയോടെ കാണുന്നയാളാണ്. നല്ലൊരു തമാശക്കാരനാണ്. ആ കോമഡി സമീപനത്തിലാണ് ആളുകള്‍ നായനാരെ ഇഷ്ടപ്പെട്ടത്.

ഏഷ്യാനെറ്റിലെ ആ പ്രോഗ്രാം ഇല്ലായിരുന്നെങ്കില്‍ എത്രായാളുകള്‍ നായനാരെ സ്‌നേഹിക്കുമെന്ന് അറിയില്ല. ഒരു കോമഡി സ്‌കിറ്റ് അവതരിപ്പിക്കുന്നതിലൂടെ. വലിയ ഭരണനൈപുണ്യമൊന്നും ഉള്ളതായിട്ട എനിക്ക് ഓര്‍മ്മയില്ല. പക്ഷെ, എന്റെ അമ്മയ്ക്കിഷ്ടമാണ്. അമ്മയുടെ പെന്‍ഷന്‍ അരിയേഴ്‌സ് കിട്ടിയത് നായനാരുടെ ഭരണ കാലത്താണ്. അങ്ങനെയാണ് അമ്മ കമ്മ്യൂണിസ്റ്റായത്. കരുണാകരന്റെ കാര്യം നമുക്കാറിയാമല്ലോ. സ്വേച്ഛാധിപത്യത്തിന്റെ പ്രതിരൂപമായിരുന്നല്ലോ കരുണാകരന്‍.

എനിക്ക് തീരെ താല്‍പര്യമില്ലാത്തൊരു നേതാവ് തന്നെയാണ് കരുണാകരന്‍.ഉമ്മന്‍ ചാണ്ടി വളരെ ജനകീയനാണ്. പക്ഷെ, ഗ്രൂപ്പ് വഴക്കില്‍ പെട്ടിട്ട് ഭരിക്കാന്‍ സമയം കിട്ടിയിട്ടില്ല. എപ്പോഴും കശപിശയല്ലേ? അതിനുമുന്‍പുണ്ടായിരുന്നത് സി അച്യുതമേനോനാണ്. സി അച്യുതമേനോനെ നമുക്ക് സ്‌നേഹിക്കാന്‍ പറ്റില്ലല്ലോ, കാരണം രാജന്‍ കൊല്ലപ്പെടുമ്പോള്‍ മുഖ്യമന്ത്രിയാണദ്ദേഹം. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ എഴുതിയ പുസ്തകമുണ്ട്.

read also: ഏഷ്യന്‍ മേഖലയിലെ ഭീകരത : ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ സംവിധാനത്തെ ഇനി ഇന്ത്യ-റഷ്യ സംയുക്ത സംവിധാനം നയിക്കും

‘എന്റെ മകനെ എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന്. അതില്‍ അച്യുത മേനോനെ അയാള്‍ കാണാന്‍ പോയതും. അച്യുതമേനോന്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചയാളാണ്. കാണാന്‍ പോയ അനുഭവമൊക്കെ വെച്ച് നോക്കിയാല്‍ അച്യുത മേനോനെ ഒരിക്കലും ഇഷ്ടപ്പെടാന്‍ കഴിയില്ല.പികെ വാസുദേവന്‍ നായരെ ഒരു ഓഫീസ് ക്ലര്‍ക്ക് പോലെയാണ് തോന്നിയിട്ടുള്ളത്.

എന്താണ് അദ്ദേഹം ഭരണകാലത്ത് എന്തുണ്ടാക്കി? പറയാന്‍ എന്തെങ്കിലുമുണ്ടോ? കേരളം കണ്ടതില്‍ ഏറ്റവും നല്ല മന്ത്രിസഭ 57ലെ ഇഎംഎസ് മന്ത്രിസഭയാണ്. ഏറ്റവും പ്രഗത്ഭരായ മന്ത്രിസഭാംഗങ്ങളുണ്ടായിരുന്നതാണ് ആ മിനിസ്ട്രി. ഓരോരുത്തരെ എടുത്താലും ഓരോ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചവരാണ്.” റിപ്പോർട്ടർ ചാനലിലെ പരിപാടിക്കിടെയാണ് ജോയ് മാത്യുവിന്റെ അഭിപ്രായം.

 

 

 

shortlink

Related Articles

Post Your Comments


Back to top button