COVID 19CricketLatest NewsNewsIndiaSports

ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ?; വിവാദമായി ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ കോവിഡ് വാക്സിനെ കുറിച്ചുള്ള ട്വീറ്റ് വിവാദമായിരിക്കുകയാണ്. ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ഹർഭജൻ സിംഗിന്റെ ട്വീറ്റ്.

ഫൈസർ ബയോടെക് വാക്സിനുകളുടെ കൃത്യത 94 ശതമാനം. മോഡേണ വാക്സിന്റേത് 94.5 ശതമാനം. ഓക്സ്ഫഡ് വാക്സിന്റേത് 90 ശതമാനം. എന്നാൽ മരുന്നുകളൊന്നും ഉപയോഗിക്കാതെ ഇന്ത്യക്കാരുടെ റിക്കവറി റേറ്റ് 93.6 ശതമാനമാണ്. അങ്ങനെയെങ്കിൽ നമുക്ക് കോവിഡ് വാക്സിൻ ശരിക്കും ആവശ്യമുണ്ടോ? – എന്നാണ് ഹർഭജന്റെ ട്വീറ്റ്.

 

എന്നാൽ ‘അശ്രദ്ധമായ’ ട്വീറ്റ് എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ചിലർ എന്തു കൊണ്ട് ഇന്ത്യക്കാർക്ക് വാക്സിൻ ആവശ്യമെന്ന് ഹർഭജനെ പഠിപ്പിച്ചു കൊണ്ടാണ് ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്. ഒപ്പം ഇത്തരം ട്വീറ്റുകൾക്ക് മുമ്പ് സയൻസ് പഠിക്കണമെന്നും ചിലർ ഹർഭജനെ ഉപദേശിച്ചിട്ടുണ്ട്.

ഒരു സ്പിന്നർ കുറഞ്ഞ വേഗത്തിൽ പന്തെറിയുമ്പോൾ എന്തുകൊണ്ടാണ് കാലുകൾക്ക് പാഡുകൾ വേണ്ടത്, അതൊക്കെ നേരിടാൻ നമ്മുടെ എല്ലുകൾ ശക്തമാണ് എന്നാണ് ഒരാൾ മറുപടി നൽകിയിരിക്കുന്നത്. ഇങ്ങനെ വിവിധ തരത്തിലുള്ള മറുപടികളാണ് ട്വീറ്റിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button