Latest NewsNewsIndia

ഒടുവിൽ മനംമടുത്തു; കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി

അതേസമയം നാല് ലക്ഷം രൂപയാണ് മദ്കാമിയുടെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്.

ഭുവനേശ്വർ: സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്തതിനെ തുടർന്ന് ഓഡീഷയിൽ വനിതാ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി. തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ കമ്മ്യൂണിസ്റ്റ് ഭീകര നേതാവും മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി ഏരിയ കമാൻഡർ രമെ മദ്കാമിയാണ് കീഴടങ്ങിയത്. ഒഡീഷ പോലീസാണ് ഇക്കാര്യം അറിയിച്ചത്.

എന്നാൽ രമെ മദ്കാമി സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്താണ് പോലീസ് മുൻപാകെ കീഴടങ്ങിയതെന്നാണ് സൂചന. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങളെ കമ്മ്യൂണിസ്റ്റ് ഭീകരർ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണെന്ന് മദ്കാമി പറഞ്ഞതായി പോലീസ് അറിയിച്ചു. മുതിർന്ന കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് രാമകൃഷ്ണയുടെ അംഗരക്ഷകയായിരുന്നു മദ്കാമി. അടുത്തിടെ രാമകൃഷ്ണ ഒഡീഷ പോലീസിൽ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്കാമിയും കീഴടങ്ങിയത്. അതേസമയം നാല് ലക്ഷം രൂപയാണ് മദ്കാമിയുടെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്.

Read Also: 19 വര്‍ഷത്തെ യുദ്ധത്തിന് ശേഷം സമാധാനം; കരാറില്‍ ഏര്‍പ്പെട്ട് അഫ്ഗാന്‍- താലിബാന്‍

16ാം വയസ്സിൽ സാൻസ്‌കൃതിക ഗന നാട്യ മണ്ഡലിയിൽ ചേർന്ന മദ്കാമിയ്ക്ക് മുതിർന്ന നേതാക്കളാണ് പരിശീലനം നൽകിയിരുന്നത്. മാൽക്കംഗിരി സ്വദേശിയായ മദ്കാമി ഏഴ് വർഷങ്ങൾക്ക് മുൻപാണ് കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത്. കോരപുത്, മാൽക്കംഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്കാമിയും സംഘവും ആക്രമണം നടത്തിയിട്ടുണ്ട്. ജൂലൈയിൽ ആന്ധ്രാപ്രദേശിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മദ്കാമിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ ഒഡീഷ സ്വദേശിയായതിനാൽ സംഘടനയിൽ നിന്നും മദ്കാമിയ്ക്ക് യാതൊരു സഹായവും ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button