Latest NewsNewsIndiaInternationalMobile PhoneTechnology

പുത്തൻ ഫീച്ചറുകളുമായി പുതിയ രൂപത്തിൽ വാട്ട്സ്‌ആപ്പ് എത്തി

പുതിയ ഫീച്ചറുകളുമായി വാട്ട്സ്‌ആപ്പിന്റെ പുതിയ അപ്‌ഡേഷൻ എത്തി.മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച്‌ ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.

Read Also : “മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുപോലെ തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തും” : നടൻ കൃഷ്ണകുമാര്‍

വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍ പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന അപ്‌ഡേറ്റുകള്‍ കാണുന്നു. ഡെഡിക്കേറ്റഡ് ചാറ്റ് വാള്‍പേപ്പറുകള്‍, എക്‌സ്ട്രാ ഡൂഡില്‍ വാള്‍പേപ്പറുകള്‍, അപ്‌ഡേറ്റുചെയ്ത സ്‌റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി, ലൈറ്റ്, ഡാര്‍ക്ക് മോഡ് സെറ്റിങ്ങുകള്‍ക്കായി പ്രത്യേക വാള്‍പേപ്പറുകള്‍ സജ്ജമാക്കാനുള്ള കഴിവ് എന്നിവയാണ് അപ്‌ഡേറ്റിലുള്ളത്.

ബീറ്റ അപ്‌ഡേറ്റുകളിലൊന്നില്‍ ഈ വാള്‍പേപ്പര്‍ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ഇഷ്ടാനുസൃതമാക്കാവുന്ന വാള്‍പേപ്പറുകള്‍ പുറത്തിറക്കുമെന്ന് സൂചനയുണ്ടായിരുന്നു. വ്യത്യസ്ത ചാറ്റുകള്‍ക്കായി വ്യത്യസ്ത വാള്‍പേപ്പറുകള്‍ സജ്ജമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന് ഏറെ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ചാറ്റുകള്‍ പെട്ടെന്നു വേര്‍തിരിച്ചറിയാം. ഈ ഫീച്ചര്‍ സ്വന്തമാക്കുന്നതിലൂടെ അറിയാതെ തെറ്റായ ചാറ്റിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ച്‌ ഉപയോക്താക്കള്‍ ഇനിയൊരിക്കലും വിഷമിക്കേണ്ടതില്ലെന്ന് വാട്ട്സ്‌ആപ്പ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button